അബു ഇബ്‌റാഹിം അല്‍ ഹാഷിമിയെ യു.എസ് സൈന്യം വധിച്ചതായി പ്രസിഡന്റ് ജോ ബൈഡന്‍

വാഷിങ്ടണ്‍ ഡി.സി: ഐ.എസ് തലവന്‍ അബു ഇബ്‌റാഹിം അല്‍ ഹാഷിമിയെ സിറിയയിലെ വ്യോമാക്രമണത്തില്‍ യു.എസ് സൈന്യം വധിച്ചതായി പ്രസിഡന്റ് ജോ ബൈഡന്‍.

വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

‘ഇന്നലെ രാത്രി എന്റെ നിര്‍ദ്ദേശപ്രകാരം യു.എസ് സൈനികര്‍ വിജയകരമായി നടത്തിയ ഭീകരവിരുദ്ധ നടപടിയിലൂടെ ഐ.എസ് തലവന്‍ അബു ഇബ്?റാഹിം അല്‍ ഹാഷിമിയെ യുദ്ധക്കളത്തില്‍ നിന്ന് പുറത്താക്കിയിരിക്കുന്നു. ഞങ്ങളുടെ സായുധ സേനയുടെ ധീരതയ്ക്ക് നന്ദി’ ബൈഡന്‍ ട്വീറ്റ് ചെയ്തു. നടപടിയില്‍ പങ്കെടുത്ത യു.എസ് സൈനികരെല്ലാം സുരക്ഷിതരായി മടങ്ങിയെന്നും ബൈഡന്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *