പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ യുവാവ് പിടിയില്‍

കോഴിക്കോട്: വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍നിന്ന് കാണാതായ പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റ് ചെയ്ത് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ യുവാവ് പിടിയില്‍.

തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി ഫെബിന്‍ റാഫിയാണ് (26) ചേവായൂര്‍ പൊലീസ് സ്‌റ്റേഷനില്‍ നിന്ന് ഇറങ്ങിയോടിയത്. ഇതിന് പിന്നാലെ പൊലീസ് നടത്തിയ വ്യാപക തെരച്ചിലിനൊടുവനില്‍ ലാ കോളേജ് പരിസരത്ത് നിന്ന് പ്രതിയെ പിടികൂടുകയായിരുന്നു.

ലോ കോളേജ് പരിസരത്ത് ഇയാള്‍ ഒളിച്ചിരിക്കുകയായിരുന്നു. പൊലീസ് സ്‌റ്റേഷന്റെ പിറകുവശത്തുകൂടിയാണ് ഫെബിന്‍ രക്ഷപ്പെട്ടത്. . വസ്ത്രം മാറാന്‍ പൊലീസ് നല്‍കിയ അവസരം മുതലെടുത്ത് രക്ഷപ്പെടുകയായിരുന്നു. . ഇയാള്‍ക്കൊപ്പം അറസ്റ്റിലായ കൊല്ലം സ്വദേശി ടോം തോമസ്(26) പൊലീസ് കസ്റ്റഡിയില്‍ തുടരുന്നു.

മദ്യം നല്‍കി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പെണ്‍കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റു രേഖപ്പെടുത്തിയത്. പോക്‌സോ, ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസ് എടുത്തത്. അതേസമയം പെണ്‍കുട്ടികളുടെ രഹസ്യമൊഴി കോഴിക്കോട് ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രേഖപ്പെടുത്തി. ഇതില്‍ അഞ്ചു പേരുടെ മൊഴി നേരിട്ടും ഒരു പെണ്‍കുട്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനാല്‍ അവരുടെ മൊഴി വിഡിയോ കോണ്‍ഫറന്‍സ് വഴിയുമാണ് രേഖപ്പെടുത്തിയത്.

ബുധനാഴ്ചയാണ് പെണ്‍കുട്ടികളെ ചില്‍ഡ്രന്‍സ് ഹോമില്‍നിന്നു കാണാതായത്. പിന്നീട് ഇവരെ ആറു പേരെ കഴിഞ്ഞ ദിവസങ്ങളിലായി കണ്ടെത്തി. ബെംഗളൂരുവില്‍നിന്നു കണ്ടെത്തിയ യുവാക്കളെ ഇന്നു പുലര്‍ച്ചെയാണ് കോഴിക്കോട് എത്തിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *