ദിലീപിന് കനത്ത തിരിച്ചടി; തിങ്കളാഴ്ച രാവിലെ 6 ഫോണുകളും മുദ്രവച്ച കവറില്‍ രജിസ്ട്രാര്‍ ജനറലിന് കൈമാറണമെന്ന് കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യാഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ദിലീപിന് കനത്ത തിരിച്ചടി.

തിങ്കളാഴ്ച രാവിലെ 10.15ന് ആറ് ഫോണുകളും മുദ്രവച്ച കവറില്‍ രജിസ്ട്രാര്‍ ജനറലിന് കൈമാറണമെന്ന് കോടതി നിര്‍ദേശിച്ചു. തിങ്കളാഴ്ച കേസ് വീണ്ടും പരിഗണിക്കും. ദിലീപിന് വേണമെങ്കില്‍ സുപ്രീം കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി പറഞ്ഞു.

ചൊവ്വാഴ്ച വരെ സമയം വേണമെന്ന ദിലീപിന്റെ ആവശ്യം കോടതി തള്ളിയിരുന്നു. മുംബയില്‍ നിന്ന് ഫോണുകള്‍ എത്തിക്കാന്‍ സമയം വേണമെന്നായിരുന്നു ദിലീപിന്റെ വാദം. മൂന്ന് ഫോണുകള്‍ മാത്രമേ കൈവശമുള്ളൂവെന്നും നാലാമത്തെ ഫോണിനെക്കുറിച്ച് അറിയില്ലെന്നും ദിലീപ് കോടതിയെ അറിയിച്ചിരുന്നു. ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട് ഉപഹര്‍ജി പരിഗണിക്കുന്നതിനായുള്ള ജസ്റ്റിസ് ഗോപിനാഥിന്റെ ബഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *