കോണ്‍ഗ്രസ് ഓഫീസുകള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കും: കെ മുരളീധരന്‍ എംപി

കോഴിക്കോട്: കോണ്‍ഗ്രസ് ഓഫീസുകള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് കെ മുരളീധരന്‍ എംപി. കേരളം കലാപ ഭൂമിയാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓര്‍ക്കണമെന്നും, ക്രമസമാധാന പ്രശ്‌നം ഉന്നയിച്ച് കേന്ദ്ര സര്‍ക്കാരിന് കേരളത്തില്‍ ഇടപെടാനുള്ള സാഹചര്യം ഉണ്ടാക്കരുതെന്നും അദ്ദേഹം പറഞ്ഞു.

‘ധീരജിന്റെ കൊലപാതകത്തെ കോണ്‍ഗ്രസ് അപലപിച്ചിട്ടുണ്ട്. അതിന്റെ പേരില്‍ കേരളത്തിലെ മുഴുവന്‍ കോണ്‍ഗ്രസ് ഓഫീസുകളും അടിച്ചുതകര്‍ക്കുന്ന സ്ഥിതിവിശേഷത്തിലേക്കാണ് കാര്യങ്ങള്‍ പോകുന്നതെങ്കില്‍ ഞങ്ങള്‍ തിരിച്ചടിക്കും. അത്തരത്തില്‍ തിരിച്ചടിക്കുമ്‌ബോള്‍ കേരളം കലാപ ഭൂമിയാകും.’ മുരളീധരന്‍ വ്യക്തമാക്കി.

‘ഗാന്ധിയന്‍ ആദര്‍ശങ്ങളില്‍ നിന്ന് ഞങ്ങള്‍ മാറിയിട്ടില്ല. ഇടത്തേ കവിളില്‍ അടിച്ചാല്‍ വലത്തേ കവിള്‍ കാണിച്ചുകൊടുക്കാനാണ് ഗാന്ധിജി പറഞ്ഞത്. വലത്തേ കവിളിലും അടിച്ചാല്‍ എന്ത് ചെയ്യണമെന്ന് ഗാന്ധിജി പറഞ്ഞിട്ടില്ല. അത്തരത്തില്‍ വലത്തേ കവിളത്ത് അടിച്ചാല്‍ അടിച്ചവന്റെ കരണക്കുറ്റി അടിച്ചുപൊളിക്കും.’ മുരളീധരന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *