ലോക ബാഡ്മിന്റന്‍ ചാമ്പ്യന്‍ഷിപ്പില്‍ കിഡംബി ശ്രീകാന്തിന് വെളളി

ഹ്യുല്‍വ: ലോക ബാഡ്മിന്റന്‍ ചാമ്പ്യന്‍ഷിപ്പിന്റെ വെളളി മെഡല്‍ നേടി കിഡംബി ശ്രീകാന്ത്. സിംഗപ്പൂര്‍ താരം ലോ കെന്‍ യൂവിനോട് 2115, 2220 എന്ന സ്‌കോറിന് ശ്രീകാന്ത് പരാജയപ്പെട്ടു.

സ്‌പെയിനിലെ കരോലിന മാരിന്‍ സ്‌റ്റേഡിയത്തില്‍ രണ്ട് ഗെയിമിലും ആദ്യം ലീഡ് ചെയ്യാന്‍ ശ്രീകാന്തിനായി. എന്നാല്‍ സെറ്റ് നേടാന്‍ കഴിഞ്ഞില്ല. മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും ലോക ബാഡ്മിന്റന്‍ ചാമ്ബ്യന്‍ഷിപ്പില്‍ വെളളി മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം എന്ന ചരിത്രനേട്ടം ശ്രീകാന്തിന് ലഭിച്ചു.

20കാരനായ ഇന്ത്യന്‍ താരം ലക്ഷ്യ സെന്നിനെ സെമിയില്‍ തോല്‍പിച്ചാണ് ശ്രീകാന്ത് ഫൈനലിലെത്തിയത്. ലക്ഷ്യയ്ക്ക് ചാമ്ബ്യന്‍ഷിപ്പില്‍ വെങ്കല മെഡല്‍ ലഭിച്ചു. പ്രകാശ് പദുക്കോണ്‍ (1983), സായ് പ്രണീത്(2019) എന്നിവര്‍ക്കൊപ്പം ശ്രീകാന്തും ലക്ഷ്യ സെന്നും ലോക ബാഡ്മിന്റന്‍ ചാമ്ബ്യന്‍ഷിപ്പ് ചരിത്രത്തില്‍ സെമിയില്‍ എത്തിയ ഇന്ത്യന്‍ താരങ്ങളായി. ഇത്തവണ ഇരുവര്‍ക്കും മെഡല്‍ നേട്ടമുണ്ടായതോടെ രണ്ട് മെഡല്‍ നേട്ടമെന്ന ചരിത്രവും ഇന്ത്യയ്ക്ക് സ്വന്തം.

Leave a Reply

Your email address will not be published. Required fields are marked *