ഫാ.കുര്യാക്കോസ് കാട്ടുതറയുടെ മൃതദേഹം സംസ്കരിച്ചു; ചടങ്ങിനെത്തിയ സിസ്റ്റര്‍ അനുപമയെ പള്ളിമേടയില്‍ നിന്ന് പുറത്താക്കി
ആലപ്പുഴ: ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസിലെ സാക്ഷി ഫാ.കുര്യാക്കോസ് കാട്ടുതറയുടെ മൃതദേഹം സംസ്കരിച്ചു. പരാതിക്കാരിയായ കന്യാസ്ത്രീക്കു പിന്തുണ പ്രഖ്യാപിച്ച സിസ്റ്റര്‍ അനുപമയും സംഘവും സംസ്കാര ശുശ്രൂഷകളില്‍ പങ്കെടുക്കാനെത്തി. ഇവര്‍ പള്ളിമേടയ്ക്കുള്ളില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുന്നതു ഇടവകക്കാരില്‍ ചിലര്‍ തടയുകയും പള്ളിമേടയില്‍നിന്നു പുറത്താക്കുകയും ചെയ്തു.
സിസ്റ്റര്‍ അനുപമയുടെ ഇടവകയായ പള്ളിപ്പുറം സെന്റ് മേരീസ് ഫൊറോന ചര്‍ച്ചിലായിരുന്നു സംഭവം. സ്വന്തം ഇടവകക്കാരില്‍നിന്ന് ഇത്തരമൊരു പെരുമാറ്റം പ്രതീക്ഷിച്ചില്ലെന്നു സിസ്റ്റര്‍ അനുപമ പ്രതികരിച്ചു.