വടകര നിയോജക മണ്ഡലത്തില്‍ ഇന്ന്ഹര്‍ത്താല്‍

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ വടകര നിയോജക മണ്ഡലത്തില്‍ ഇന്ന്‌ ഹര്‍ത്താല്‍. ആര്‍എസ്എസ്- ബിജെപി പ്രവർത്തകരുടെ വീടുകൾക്ക് നേരെയുണ്ടായ ആക്രമണത്തില്‍  പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. ഇന്ന്‌
വടകര നിയോജക മണ്ഡലത്തിൽ രാവിലെ 6 മുതൽ വൈകുന്നേരം 6 വരെയാണ് ഹര്‍ത്താലെന്ന് ബി.ജെ.പി. വടകര മണ്ഡലം കമ്മിറ്റി അറിയിച്ചു. പാല്‍, പത്രം, ആശുപത്രി, ദീര്‍ഘദൂര വാഹന സര്‍വീസ്, വിമാനത്താവള യാത്ര എന്നിവയെ ഒഴിവാക്കിയിട്ടുണ്ട്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വടകരയില്‍  ആര്‍എസ്എസ്- ബിജെപി പ്രവർത്തകരുടെ വീടുകൾക്ക് നേരെ ബോംബേറ് ഉണ്ടായി.  ബിജെപി പ്രവർത്തകനായ ചോളം വയൽ ശ്രീജേഷിന്‍റെ വീടിന് നേരെ ബോംബേറുണ്ടായി.

മൂന്നു ദിവസം മുമ്പ് വടകരയില്‍ തന്നെ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം കാനപ്പള്ളി ബാലകൃഷ്ണന്റെ വീടിന് നേരെയും ബോംബേറ് ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You may missed