ബ്രൂവറി: സിപിഎമ്മിന്‍റെ പങ്ക് അന്വേഷിക്കണമെന്ന് ബെന്നി ബഹനാന്‍

കൊച്ചി: ഡിസ്റ്റലറി, ബ്രൂവറി ഇടപാടില്‍ സിപിഎമ്മിന്റെ പങ്കുകൂടി അന്വേഷണ വിധേയമാക്കണമെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍ ആവശ്യപ്പെട്ടു. ഈ ഇടപാടില്‍ അഴിമതി ഉണ്ടെന്നുള്ള കാര്യം ഇതിനകം വ്യക്തമായിട്ടുണ്ട്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയും എക്‌സൈസ് വകുപ്പ് മന്ത്രിയും പ്രതികൂട്ടിലാണ്. ഉദ്യോഗസ്ഥരുടെ ശുപാര്‍ശ മറികടന്ന് സ്വന്തം താത്പര്യം സംരക്ഷിക്കാനാണ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ ഫയലില്‍ ഒപ്പിട്ടത്. ഇത് സ്വജനപക്ഷപാതപരവും അഴിമതിയുമാണ്. മന്ത്രി സ്വന്തം സ്ഥാനം രാജിവച്ച് അന്വേഷണം നേരിടുകയാണ് വേണ്ടതെന്ന് ബെന്നി ബഹനാന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *