ഫ്രാങ്കോ മുളക്കലിന്റെ റിമാന്‍ഡ് കാലാവധി ഇന്ന് തീരും

കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കും.  ഇന്ന്  പാലാ മജിസ്‌ട്രേറ്റ് കോടതിയില്‍ ബിഷപ്പിനെ ഹാജരാക്കും. രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിക്ക് ശേഷം കഴിഞ്ഞ മാസം 24 -നാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പാലാ മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്.  റിമാൻഡ് കാലാവധി അവസാനിക്കുന്ന സാഹചര്യത്തില്‍ ബിഷപ്പിനെ ഇന്ന്  വീണ്ടും കോടതിയില്‍ ഹാജരാക്കും. പൊലീസ് കസ്റ്റഡി അപേക്ഷ സമർപ്പിക്കാത്തതിനാൽ ‘ റിമാന്റ് കാലാവധി നീട്ടും.  ബിഷപ്പിനെതിരെയുള്ള  അനുബന്ധ കേസുകളിൽ അന്വേഷണം പൂർത്തിയാക്കി ജാമ്യാപേക്ഷയെ എതിർക്കാനാണ് പൊലീസ് ഉദ്ദേശിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

You may missed