സമാധാന നോബല്‍ നദിയ മുറാദിനും ഡെനിസ് മുക്വെജിനും

സ്റ്റോക്ക്ഹോം: 2018ലെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചു. രണ്ട് പേര്‍ക്കാണ് ഇത്തവണ പുരസ്കാരം ലഭിച്ചിരിക്കുന്നത്. ഐസിസ് തട്ടിക്കൊണ്ടുപോയി ലൈംഗിക അടിമയാക്കിയ നദിയ മുറാദ്, ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ പ്രവര്‍ത്തിച്ച ഡെനിസ് മുക്വെഗ് എന്നിവര്‍ക്കാണ് പുരസ്കാരം.

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ പ്രവര്‍ത്തിച്ചവരാണ് ഇരുവരും. സ്വന്തം ജീവന്‍പോലും തൃണവത്കരിച്ച് യുദ്ധ കുറ്റകൃത്യങ്ങള്‍ക്കെതിരെ, അതില്‍ ലൈംഗിക തിക്രമങ്ങള്‍ക്ക് ഇരയാകുന്നവരുടെയും സുരക്ഷയ്ക്ക് വേണ്ടി ഇരുവരും പ്രവര്‍ത്തിച്ചു. ഇറാഖിലെ ന്യൂനപക്ഷ വിഭാഗമായ യസീദിയില്‍നിന്നുള്ള സാമൂഹ്യപ്രവര്‍ത്തകയാണ് 25 കാരിയായ നാദിയ മുറാദ്. താന്‍ അനുഭവിച്ച യാതനകള്‍ പുറംലോകത്തോട് വിളിച്ച് പറഞ്ഞാണ് നാദിയ മറ്റുള്ളവര്‍ക്കുകൂടി വേണ്ടി പോരാടിയത്.

യുദ്ധങ്ങളിലും സായുധ പോരാട്ടങ്ങളിലും തുടര്‍ന്നുവരുന്ന ലൈംഗിക അതിക്രമങ്ങള്‍ക്കെതിരെയാണ് ഗൈനക്കോളജിസ്റ്റായ ഡെനിസ് മുക്വജ് പ്രവര്‍ത്തിച്ചത്. ബലാത്സംഗത്തിന് ഇരകളായ സ്ത്രീകളെ ചികിത്സിച്ച ഡോക്ടര്‍ ആണ് ഡെനിസ് മുക്വേഗ്. അതേസമയം പുരസ്കാരം ലഭിച്ചെന്ന വിവരം അറിയിക്കാന്‍ അധികൃതര്‍ക്ക് ഇരുവരെയും ഫോണില്‍ ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

You may missed