റഷ്യയുമായി 39,000 കോടിയുടെ പ്രതിരോധ കരാറില്‍ ഇന്ത്യഒപ്പുവെച്ചു
ദില്ലി: ഇന്ത്യന്‍ സന്ദര്‍ശനത്തിനെത്തിയ റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുച്ചിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ നടത്തിയ നയതന്ത്ര ചര്‍ച്ചയ്ക്കൊടുവില്‍ 39,000 കോടി രൂപയുടെ പ്രതിരോധ കരാറില്‍ ഇന്ത്യയും റഷ്യയും ഒപ്പുവെച്ചു. എസ് 400 ട്രെയംഫ് മിസൈല്‍ പ്രതിരോധ കരാറിലാണ് ഇരുവരും ഒപ്പുവെച്ചത്. അമേരിക്കയുടെ ഉപരോധഭീഷണി അവഗണിച്ചാണ് റഷ്യയില്‍ നിന്ന് മിസൈല്‍ സംവിധാനം വാങ്ങാനുള്ള ഇന്ത്യന്‍ തീരുമാനം.
റഫാല്‍ ഇടപാടിലിന് ശേഷമുള്ള ഏറ്റവും വലിയ ആയുധ ഇടപാടിനായിരിക്കും റഷ്യയും ഇന്ത്യയും ഒപ്പുവെച്ചിരിക്കുന്നതെന്നാണ് സൂചന. പാക്കിസ്ഥാനുമായുള്ള ബന്ധത്തിന്റെ കാര്യത്തില്‍ റഷ്യക്ക് ഭിന്നാപ്രിയമാണുള്ളത്.