വിശ്വാസമാണ് ഭരണഘടന സംരക്ഷിക്കേണ്ടത്: കെ സുധാകരൻ

ശബരിമലയില്‍ ആചാരങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ റിവ്യൂ ഹര്‍ജി നല്‍കണമെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് കെ സുധാകരന്‍. നിയമത്തിന്റെ വഴിയിലൂടെ സര്‍ക്കാര്‍ സഞ്ചരിച്ച് വിശ്വാസികളുടെ മനസ്സിനേറ്റ പോറല്‍ മാറ്റണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

‘ജെല്ലിക്കെട്ട് വിവാദം തമിഴ്‌നാട് സര്‍ക്കാര്‍ കൈകാര്യം ചെയ്ത പോലെ വിഷയവും കേരള സര്‍ക്കാര്‍ കൈകാര്യം ചെയ്യണം. ആര്‍ത്തവം അശുദ്ധി തന്നെയാണ്. ഇത് ഞാനുണ്ടാക്കിയതല്ല. ഭരണഘടനയുണ്ടാക്കുന്നതിനുള്ള മുമ്പേയുള്ള വിശ്വാസമാണത്. ആ വിശ്വാസമാണ് ഭരണഘടന സംരക്ഷിക്കേണ്ടത്.
ടൂറിസ്റ്റ് മനോഭവത്തോടെ കാണുന്ന സ്ത്രീകള്‍ മാത്രമെ സുപ്രീംകോടതിയുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ പോകുകയുള്ളൂ. അല്ലാത്ത ഒരു വിശ്വാസിയും പോകില്ല. ജനരോഷം കണ്ട് ബിജെപിയും ആര്‍എസ്എസും നിലപാട് മാറ്റിക്കൊണ്ടിരിക്കുന്നു. ശ്രീധരന്‍ പിള്ള ആദ്യം പറഞ്ഞതല്ല ഇപ്പോള്‍ പറയുന്നത്. സര്‍ക്കാര്‍ ഇത് മുന്നില്‍ കാണണം. അവസരം കാത്ത് നില്‍ക്കുന്നവര്‍ക്ക്‌  വദിയുണ്ടാക്കരുതെന്നാണ്‌ എനിക്ക് പറയാനുള്ളതെന്നും’ സുധാകരന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

You may missed