കൊവിഡിന്റെ പുതിയ വകഭേദം എക്‌സ്ഇസി ദ്രുതഗതിയില്‍ പടരുന്നതായി റിപ്പോര്‍ട്ട്

ലണ്ടന്‍ : ജര്‍മനിയില്‍ ആദ്യമായി കണ്ടെത്തിയ കൊവിഡിന്റെ പുതിയ വകഭേദം യൂറോപ്പില്‍ ദ്രുതഗതിയില്‍ പടരുന്നതായി റിപ്പോര്‍ട്ട്. എക്‌സ്ഇസി (XEC )എന്ന് വകഭേദമാണ് ആശങ്കയാകുന്നത്. ജൂണിലാണ് ജര്‍മനിയിലാണ് ആദ്യം ഇത് കണ്ടെത്തിയത്. നിലവില്‍ യുകെ, ഡെന്മാര്‍ക്ക് പോലുള്ള യൂറോപ്പ്യന്‍ രാജ്യങ്ങള്‍ക്ക് പുറമേ അമേരിക്കയിലും രോഗവ്യാപനം കണ്ടെത്തിയിട്ടുണ്ട്. വൈകാതെ തന്നെ രോഗവ്യാപനത്തിന് കാരണമാകുന്ന ഗുരുതര വകഭേദമായി ഇത് മാറിയേക്കാമെന്നും ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.

ഒമൈക്രോണ്‍ വേരിയന്റിന്റെ ഉപവിഭാഗമായ പുതിയ വകഭേദം ഈ ശരത്കാലത്തില്‍ കൂടുതല്‍ പടരാനാണ് സാധ്യതയെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. പുതിയ വകഭേദത്തെ തടയാന്‍ വാക്‌സിനുകള്‍ സഹായകമായേക്കുമെന്നാണ് വിലയിരുത്തല്‍

Leave a Reply

Your email address will not be published. Required fields are marked *