തെറ്റുകള്‍ തിരുത്താന്‍ തയ്യാറായാല്‍ ആരെയും പാര്‍ട്ടിയുടെ ഭാഗമാക്കുമെന്ന് എംവി ഗോവിന്ദന്‍

പത്തനംതിട്ട: തെറ്റുകള്‍ തിരുത്താന്‍ തയ്യാറായാല്‍ ആരെയും പാര്‍ട്ടിയുടെ ഭാഗമാക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ആര്‍ എസ് എസ് തനിസ്വരൂപമുള്ളവരാണ് പാര്‍ട്ടിയിലേക്ക് വരുന്നത്, അവരെ കമ്യൂണിസ്റ്റുകളാക്കാന്‍ സമയമെടുക്കുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു

.പത്തനംതിട്ടയില്‍ ബിജെപിയില്‍ നിന്നും 60ഓളം പേര്‍ സി പി എമ്മില്‍ ചേര്‍ന്നിരുന്നു. ഇതില്‍ വധശ്രമക്കേസിലെ പ്രതിയെയടക്കം മന്ത്രി വീണ ജോര്‍ജ് പാര്‍ട്ടിയിലേക്ക് മാലയിട്ട് സ്വീകരിച്ചത് വലിയ വിവാദമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *