കെ മുരളീധരന്‍ പൊതു പ്രവര്‍ത്തന രംഗത്ത് തുടരണമെന്ന് ബെന്നി ബഹനാന്‍

എറണാകുളം : കെ മുരളീധരന്‍ പൊതു പ്രവര്‍ത്തന രംഗത്ത് തുടരണമെന്ന് കോണ്‍ഗ്രസ് നേതാവ് ബെന്നി ബഹനാന്‍. ഒരു തിരഞ്ഞെടുപ്പു പരാജയത്തിന്റെ പേരില്‍ പൊതു പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ട ആളല്ല മുരളിധരന്‍.

മുരളീധരന്‍ പറഞ്ഞത് പെട്ടന്നുള്ള വികാരത്തിലാകാം. തൃശൂരിലെ പരാജയത്തില്‍ ആത്മപരിശോധന വേണം.ആഴത്തിലുള്ള പരിശോധയാണ് വേണ്ടത്. തൃശൂരില്‍ ബി ജെ പി എങ്ങനെ വേരുറപ്പിച്ചു എന്ന കാര്യം കോണ്‍ഗ്രസും സി പി എമ്മും പഠിക്കണം. ബി ജെ പിയുടെ വേരുകള്‍ പടരാതിരിക്കാനുള്ള ജാഗ്രതയും മുന്‍ കരുതലും ഉണ്ടാവണം.

മുരളിയുമായി ഫോണില്‍ സംസാരിച്ചു. കോണ്‍ഗ്രസ് വളരെയധികം ശ്രദ്ധിക്കേണ്ട ജില്ലയാണ് തൃശൂര്‍ എന്നും ബെന്നി ബഹനാന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

You may missed