2019ന് ഹൃദ്യമായ വരവേല്‍പ്പ്

കൊച്ചി: 2018 ലെ നഷ്ടങ്ങളും പ്രളയദുരന്തവും വിസ്മൃതിയിലാഴ്ത്തി ആഘോഷ ലഹരിയില്‍ കേരളവും പുതുവത്സരത്തെ വരവേറ്റു. ഫോര്‍ട്ട് കൊച്ചിയില്‍ നാല്‍പത്തി എട്ട് അടി ഉയരമുള്ള പാപ്പാഞ്ഞിയെ അഗ്‌നിക്ക് സമര്‍പ്പിച്ചാണ് പുതുവത്സരത്തെ വരവേറ്റത്. ഇന്ത്യന്‍ സമയം വൈകിട്ട് നാലരയോടെ ന്യൂസിലാന്റിലെ ഓക്ലാന്റിലാണ് ലോകത്ത് ആദ്യമായി പുതുവത്സരം പിറന്നത്. തൊട്ടു പിന്നാലെ ഓസ്‌ട്രേലിയയിലും പുതുവര്‍ഷമെത്തി.

ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30 തോടെയാണ് ഗള്‍ഫ് രാജ്യങ്ങളില്‍ പുതുവര്‍ഷം പിറന്നു. ദുബായിലെ ബുര്‍ജ് ഖലീഫയില്‍ വിപുലമായ ആഘോഷപരിപാടികളാണ് സംഘടിപ്പിച്ചത്. ആട്ടവും പാട്ടും ആഘോഷങ്ങളുമായി അമേരിക്കയും ഫ്രാന്‍സും ബ്രിട്ടണും അടക്കമുള്ള രാജ്യങ്ങള്‍ 2019 നെ വരവേറ്റു.

Leave a Reply

Your email address will not be published. Required fields are marked *

You may missed