മുത്തലാഖ് ബില്‍ പിന്‍വലിക്കാതെ പുതിയ ബില്‍ അവതരിപ്പിക്കാന്‍ തീരുമാനം

ന്യൂഡല്‍ഹി : രാജ്യസഭയില്‍ ഒരു വര്‍ഷമായി നിലവിലുള്ള മുത്തലാഖ് ബില്‍ പിന്‍വലിക്കാതെതന്നെ പുതിയ ബില്‍ അവതരിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ലോക്‌സഭ കഴിഞ്ഞ ദിവസം പാസാക്കിയ പുതിയ ബില്ലും സെപ്റ്റംബര്‍ 19ന് ഇറക്കിയ മുത്തലാഖ് ഓര്‍ഡിനന്‍സ് തള്ളിക്കളയണമെന്ന കോണ്‍ഗ്രസിലെ ടി.സുബ്ബിരാമ റെഡ്ഡിയുടെ പ്രമേയവും ഒരുമിച്ചു പരിഗണിക്കാന്‍ രാജ്യസഭയുടെ നാളത്തെ അജന്‍ഡയില്‍ ഉള്‍പ്പെടുത്തി.

രാജ്യസഭയില്‍ ഭരണപക്ഷത്തിനു ഭൂരിപക്ഷമില്ല. പഴയ ബില്‍ പിന്‍വലിക്കാന്‍ പ്രമേയം അവതരിപ്പിച്ചാല്‍ അതു പ്രതിപക്ഷത്തിനു പരാജയപ്പെടുത്താനാകും; പഴയ ബില്‍ സിലക്ട് കമ്മിറ്റിക്കു വിടണമെന്ന പ്രതിപക്ഷ പ്രമേയങ്ങളും സഭ പരിഗണിക്കേണ്ടിവരും. അപ്പോള്‍, പുതിയ ബില്‍ പരിഗണിക്കാന്‍ പോലും പറ്റാത്ത സ്ഥിതിയാവും.

Leave a Reply

Your email address will not be published. Required fields are marked *