ശാസ്താംകോട്ടക്ക് സമീപം സിഗ്നല്‍ തകരാര്‍; ട്രെയിനുകള്‍ വൈകുന്നു

കൊല്ലം: സിഗ്‌നല്‍ തകരാറിനെ തുടര്‍ന്ന് തിരുവനന്തപുരം എറണാകുളം പാതയില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. കൊല്ലം ശാസതാംകോട്ടക്ക് സമീപമാണ് തകരാര്‍ കണ്ടെത്തിയത്. ഇതേതുടര്‍ന്ന് ദീര്‍ഘദൂര ട്രെയിനുകള്‍ ഉള്‍പ്പടെ പല സ്‌റ്റേഷനുകളിലായി പിടിച്ചിട്ടിരിക്കുകയാണ്. തകരാര്‍ പരിഹരിക്കാന്‍ ശ്രമം ആരംഭിച്ചതായി റെയില്‍വേ അറിയിച്ചിട്ടുണ്ട്. തകരാര്‍ പരിഹരിച്ചാലും ഗതാഗതം സാധാരണ നിലയിലാകാന്‍ മണിക്കൂറുകള്‍ വേണ്ടിവരും.

Leave a Reply

Your email address will not be published. Required fields are marked *