മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമല നട ഇന്ന് തുറക്കും

പമ്പ: മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമല നട ഇന്ന് തുറക്കും. വൈകിട്ട് അഞ്ചിനാണ് നട തുറക്കുന്നത്. ഇന്ന് പ്രത്യേകം പൂജകളില്ല. വൈകിട്ട് 6.20ന് ദീപാരാധനയ്ക്ക് ശേഷം രാത്രി 11ന് ഹരിവരാസനം പാടി നട അടക്കും.

നാളെ പുലര്‍ച്ചെ മൂന്നിന് നട തുറക്കും. 3.30 മുതല്‍ തന്ത്രി കണ്ഠരര് രാജീവരുടെ നേതൃത്വത്തില്‍ നെയ്യഭിഷേകം തുടങ്ങും. ജനുവരി 11നാണ് എരുമേലി പേട്ട തുള്ളല്‍. തിരുവാഭരണ ഘോഷയാത്ര ജനുവരി 12ന് പന്തളം വലിയ കോയിക്കല്‍ ക്ഷേത്രത്തില്‍ നിന്ന് പുറപ്പെടും. 14നാണ് മകരവിളക്കും, മകരജ്യോതി ദര്‍ശനവും.

മകരവിളക്ക് തീർഥാടനകാലത്ത് സുരക്ഷ ഒരുക്കുന്നതിനുള്ള പൊലീസ് സംഘത്തെയും തീരുമാനിച്ചു. സന്നിധാനത്ത് കൊല്ലം കമ്മീഷണർ പി കെ മധു, നെടുമങ്ങാട് എ എസ് പി സുജിത്ത് ദാസ്, പമ്പയിൽ തിരുവനന്തപുരം ഡിസിപി ആർ ആദിത്യ , ക്രൈംബ്രാഞ്ച് എസ് പി ബി കെ പ്രകാശ് എന്നിവരും നിലയ്ക്കലിൽ കാസർഗോഡ് എസ് പി ‍ഡോ ശ്രീനിവാസ്, വി ജി വിനോദ്കുമാർ എന്നിവരുമാണ് കൺട്രോളർമാർ. എരുമേലിയിൽ ചുമതല ചൈത്ര തെരേസ ജോണിനാണ്.

Leave a Reply

Your email address will not be published. Required fields are marked *