പി.കെ.കുഞ്ഞാലിക്കുട്ടിക്ക് വീഴ്ച പറ്റിയെന്ന് പാണക്കാട് തങ്ങള്‍; വോട്ടെടുപ്പ് നടക്കുമെന്നറിഞ്ഞെങ്കില്‍ എത്തുമായിരുന്നവെന്ന് കുഞ്ഞാലിക്കുട്ടി

മലപ്പുറം: മുത്തലാഖ് ചര്‍ച്ചയില്‍ പങ്കെടുക്കാതിരുന്ന സംഭവത്തില്‍ പി.കെ.കുഞ്ഞാലിക്കുട്ടിക്ക് വീഴ്ച പറ്റിയതായി ബോധ്യപ്പെട്ടെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. എന്നാല്‍ വോട്ടെടുപ്പ് ഉണ്ടാകുമെന്ന് അറിഞ്ഞിരുന്നെങ്കില്‍ ഉറപ്പായും പാര്‍ലമെന്റില്‍ പങ്കെടുക്കുമായിരുന്നെന്ന് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. പാര്‍ട്ടി പത്രത്തിന്റെ പരിപാടിക്കായാണ് വിദേശത്ത് പോയത്. കേന്ദ്രത്തിലെയും കേരളത്തിലെയും പാര്‍ട്ടി ചുമതലകള്‍ ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുത്തലാഖ് വോട്ടെടുപ്പില്‍ പങ്കെടുക്കാത്തതുമായി ബന്ധപ്പെട്ട് തനിക്കെതിരെ കുപ്രചരണം നടത്തുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.


പാര്‍ലമെന്റില്‍ എത്താതിരുന്നത് പാര്‍ട്ടിപരവും വിദേശയാത്രാപരവുമായ അത്യാവശ്യം മൂലമാണ്. ചില തത്പരകക്ഷികളാണ് പ്രചാരണങ്ങള്‍ക്ക് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധവോട്ട് ചെയ്യാനെടുത്ത തീരുമാനം ഇ ടി മുഹമ്മദ് ബഷീര്‍ നിര്‍വഹിച്ചെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. പാര്‍ട്ടിക്ക് മറുപടി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം ലോക്സഭയില്‍ നടന്ന മുത്തലാഖ് ബില്ലിലെ വോട്ടെടുപ്പില്‍ പങ്കെടുക്കാതെ പ്രവാസി മലയാളിയുടെ മകളുടെ വിവാഹത്തിന് പോയ സംഭവത്തില്‍ പി.കെ.കുഞ്ഞാലിക്കുട്ടി എം.പിയോട് മുസ്ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ വിശദീകരണം തേടിയിരുന്നു. വീഴ്ച പറ്റിയതില്‍ പ്രതിഷേധിച്ച് ലീഗ് പ്രവര്‍ത്തകര്‍ കുഞ്ഞാലിക്കുട്ടിയുടെ വീടിന് മുന്നില്‍ പ്രതിഷേധം നടത്തി

Leave a Reply

Your email address will not be published. Required fields are marked *