വനിതാ മതിലില്‍ പങ്കെടുക്കില്ലെന്ന് ആവര്‍ത്തിച്ച് തുഷാര്‍ വെള്ളാപ്പള്ളി

കോട്ടയം: വനിതാ മതിലില്‍ പങ്കെടുക്കില്ലെന്ന് ആവര്‍ത്തിച്ച് ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. ഇതില്‍ യാതൊരു വിധ ആശയക്കുഴപ്പവും ഇല്ല. അയ്യപ്പ ജ്യോതിയില്‍ ബിഡിജെഎസിന്റെ 70% നേതാക്കള്‍ പങ്കെടുത്തു. ബിഡിജെഎസ് എന്‍ഡിഎയ്ക്ക് ഒപ്പം തന്നെ ഉറച്ചു നില്‍ക്കുന്നതായും തുഷാര്‍ വെള്ളാപ്പള്ളി കോട്ടയത്ത് പറഞ്ഞു.

സര്‍ക്കാര്‍ നടത്തുന്ന വനിതാ മതിലില്‍ താന്‍ പങ്കെടുക്കും എന്ന വാര്‍ത്ത പൂര്‍ണമായും നിഷേധിച്ചു കൊണ്ടാണ് തുഷാര്‍ വെള്ളാപ്പള്ളി രംഗത്ത് എത്തിയത്. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് അല്ല വനിത മതില്‍. അതുകൊണ്ട് പോകാന്‍ താല്പര്യം ഉള്ളവര്‍ക്ക് പോകാം. അയ്യപ്പ ജ്യോതിയില്‍ 70% നേതാക്കള്‍ പങ്കെടുത്തു. താന്‍ പങ്കെടുക്കാത്തത് വ്യക്തിപരമായ കാര്യങ്ങള്‍ കൊണ്ടാണ്. വിശ്വാസികള്‍ക്ക് ഒപ്പമാണ് ബിഡിജെഎസും എസ്എന്‍ഡിപിയെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *