ഫോണ്‍ ചോര്‍ത്തല്‍ നടന്നത് കോടിയേരി ആഭ്യന്തരമന്ത്രിയായിരുന്നപ്പോള്‍: സെന്‍കുമാര്‍

തിരുവനന്തപുരം:  സര്‍ക്കാരിനെയും സി.പി.എമ്മിനെയും കുരുക്കുന്ന വന്‍ വെളിപ്പെടുത്തലുമായി മുന്‍ സംസ്ഥാന പൊലീസ് മേധാവി ടി.പി.സെന്‍കുമാര്‍ രംഗത്തെത്തി. സംസ്ഥാന രാഷ്ട്രീയത്തെ പിടിച്ച് കുലുക്കിയ ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തിലാണ് സെന്‍കുമാറിന്റെ വെളിപ്പെടുത്തല്‍. ഫോണ്‍ ചോര്‍ത്തല്‍ വിവാദം തുടങ്ങിയത് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തര മന്ത്രിയായിരുന്നപ്പോഴാണ്. അന്ന് ജേക്കബ് പുന്നൂസ് ആയിരുന്നു സംസ്ഥാന പൊലീസ് മേധാവിയെന്നും അദ്ദേഹം തുറന്നടിച്ചു. തിരുവനന്തപുരത്ത് നടന്ന ബി.ജെ.പി നവാഗത നേതൃസംഗമത്തിലാണ് സെന്‍കുമാറിന്റെ പ്രതികരണം.

തിരുവനന്തപുരം പേരൂര്‍ക്കടയിലെ പൊലീസിന്റെ രഹസ്യകേന്ദ്രത്തില്‍ വച്ച് പ്രമുഖരുടെ ഫോണുകള്‍ ചോര്‍ത്തുന്നുവെന്നത് കാലങ്ങളായുള്ള ആരോപണമാണ്. എന്നാല്‍ ഇതാദ്യമായാണ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ പൊലീസിന്റെ ഭാഗമായിരുന്ന ഒരാള്‍ പ്രതികരിക്കുന്നത്. സെന്‍കുമാറിന്റെ തുറന്ന് പറച്ചില്‍ അടുത്ത ദിവസങ്ങളില്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴിവയ്ക്കുമെന്ന് ഉറപ്പ്. 2012ല്‍ രാജ്യസുരക്ഷയെപ്പോലും ബാധിക്കുന്ന ഇമെയിലുകളും ഫോണ്‍ വിളികളും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്റലിജന്‍സ് മേധാവി പൊലീസ് ആസ്ഥാനത്തെ ഹൈടെക് സെല്ലിന് നല്‍കിയ വിവരങ്ങള്‍ ചോര്‍ന്നത് വന്‍ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. ഇതിന് പിന്നാലെ സോളാര്‍ വിവാദം കത്തിനില്‍ക്കുന്ന കാലത്തും മാദ്ധ്യമപ്രവര്‍ത്തകരുടെയും രാഷ്ട്രീയ പ്രവര്‍ത്തകരുടെയും ഫോണ്‍ ചോര്‍ത്തുന്നുവെന്നും ആരോപണം ഉയര്‍ന്നിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

You may missed