കടകംപള്ളി സുരേന്ദ്രൻ പങ്കെടുക്കുന്ന യോഗസ്ഥലത്തേക്ക് ബി.ജെ.പി പ്രതിഷേധ പ്രകടനം

പത്തനംതിട്ട:ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ പങ്കെടുക്കുന്ന യോഗസ്ഥലത്തേക്ക് ബി.ജെ.പിയുടെ പ്രതിഷേധ പ്രകടനം. റാന്നി സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ മന്ത്രി ഉദ്ഘാടകനായി എത്തുന്ന ചടങ്ങിലേക്കാണ് ബിജെപിക്കാര്‍ പ്രതിഷേധമാര്‍ച്ച് നടത്തിയത്.

ബി.ജെ.പി റാന്നി നിയോജക മണ്ഡലം പ്രസിഡന്‍റ് ഷൈൻ ജി കുറുപ്പിന്റെ നേതൃത്വത്തിൽ കരിങ്കൊടിയുമായി പ്രവർത്തകർ വേദിയിലേക്ക് എത്തുകയായിരുന്നു. പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് വീട് വെച്ച് നൽകുന്ന സഹകരണ വകുപ്പിന്റെ കെയർ ഹോം പരിപാടിയുടെ ജില്ലാതല ഉദ്ഘാടന വേദിയിലേക്കാണ് പ്രതിഷേധം

Leave a Reply

Your email address will not be published. Required fields are marked *