സനലിന്റെ ഭാര്യക്കു സുരേഷ് ഗോപി ധനസഹായം കൈമാറി

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ മരിച്ച സനലിന്റെ ഭാര്യ വിജിക്കു സുരേഷ് ഗോപി എംപി ധനസഹായം കൈമാറി. വായ്പാ തുകയായ മൂന്നു ലക്ഷം രുപ സെക്രട്ടേറിയറ്റിനു മുന്‍പിലെ സമരപ്പന്തലില്‍ എത്തിയാണ് വിജിക്കു കൈമാറിയത്.

സനലിന്റെ കുടുംബത്തിനു സഹായം നല്‍കുമെന്നു സുരേഷ് ഗോപി വാഗ്ദാനം െചയ്തിരുന്നു. വനിത വികസന കോര്‍പ്പറേഷനില്‍ വീട് പണയം വച്ചെടുത്ത വായ്പ തിരിച്ചടക്കാന്‍ സഹായിക്കാമെന്നും സുരേഷ് ഗോപി ഉറപ്പു നല്‍കി. 35 ലക്ഷം രൂപയുടെ ബാധ്യതയാണുള്ളത്. തിരിച്ചടവ് മുടങ്ങിയതോടെ സനലിന്റെ കുടുംബത്തിന് ജപ്തി നോട്ടിസ് വന്നിരുന്നു. ഉപാധികളോടെ സമരം അവസാനിപ്പിക്കണമെന്ന ആവശ്യം അപലപനീയമാണ്. മുഖ്യമന്ത്രി ഉടനെ ഇക്കാര്യത്തില്‍ തീരുമാനം എടുക്കുമെന്നാണ് കരുതുന്നതെന്നു സുരേഷ് ഗോപി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *