തിരഞ്ഞെടുപ്പ്: 18 സംസ്ഥാനങ്ങളില്‍ ബി.ജെ.പി ചുമതലക്കാരെ നിയമിച്ചു

ന്യൂഡല്‍ഹി : ലോക്സഭാ തിരഞ്ഞെടുപ്പിന്റെ തയാറെടുപ്പുകളുടെ ഭാഗമായി 18 സംസ്ഥാനങ്ങളില്‍ പ്രഭാരികളെയും സഹപ്രഭാരികളെയും ബിജെപി അധ്യക്ഷന്‍ അമിത് ഷാ നിയമിച്ചു. കേരളത്തില്‍ ചുമതലക്കാരെ നിശ്ചയിച്ചിട്ടില്ല.

ആന്ധ്രയിലെ ലോക്‌സഭ തിരഞ്ഞെടുപ്പ് ചുമതല വി. മുരളീധരന്‍ എംപിക്കു നല്‍കി. ആന്ധ്രയിലെ പാര്‍ട്ടി ചുമതലയും വി. മുരളീധരനു തന്നെയാണ്. തെലങ്കാനയുടെ തിരഞ്ഞെടുപ്പ് ചുമതല അര്‍വിന്ദ് ലിംബാവ്ലിക്കാണ്. സംസ്ഥാനത്തിന്റെ പാര്‍ട്ടി ചുമതലയില്‍ പി.കെ. കൃഷ്ണദാസ് തുടരും.
അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്വന്തം സംസ്ഥാനത്തു പ്രവര്‍ത്തിക്കാനിടയുള്ളവര്‍ക്കു ലോക്‌സഭാ ചുമതല നല്‍കില്ലെന്നു പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. തമിഴ്‌നാട്, കര്‍ണാടക, ബംഗാള്‍, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ പ്രഭാരികളെ തീരുമാനിച്ചിട്ടില്ല.
ബിജെപിക്ക് ഈയിടെ സംസ്ഥാന ഭരണം നഷ്ടപ്പെട്ട മധ്യപ്രദേശില്‍ സ്വതന്ത്ര ദേവ് സിങ്, സതീശ് ഉപാധ്യായ, രാജസ്ഥാനില്‍ പ്രകാശ് ജാവഡേക്കര്‍, ഛത്തീസ്ഗഡില്‍ അനില്‍ ജെയിന്‍ എന്നിവര്‍ക്കാണു ചുമതല. യുപിയില്‍ ഗോര്‍ധന്‍ ഝടാപിയ, ഗുജറാത്തില്‍ ഓം പ്രകാശ് മാഥൂര്‍ എന്നിവര്‍ക്കുമാണ് ചുമതല.

Leave a Reply

Your email address will not be published. Required fields are marked *