മണ്ഡലപൂജ നാളെ; തങ്കയങ്കി ഘോഷയാത്ര ഇന്ന് പമ്പയിൽ

സന്നിധാനം: മണ്ഡലപൂജയ്ക്കായി ശബരിമല സന്നിധാനം ഒരുങ്ങി. വ്രതശുദ്ധിയുടെ നിറവിൽ തങ്ക അങ്കി ചാര്‍ത്തിയുള്ള മണ്ഡലപൂജ നാളെ. ആറന്മുള ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ട തങ്കയങ്കി ഘോഷയാത്ര ഇന്ന് ഉച്ചയോടെ പമ്പയിൽ എത്തും. ഇന്ന് വൈകിട്ട് തങ്കയങ്കി ചാർത്തിയാണ് ദീപരാധന. 23 ന് ആണ് തിരുവാറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്നും ഘോഷയാത്ര പുറപ്പെട്ടത്. വിവിധ ക്ഷേത്രസങ്കേതങ്ങളിൽ നിന്ന് സ്വീകരണമേറ്റുവാങ്ങിക്കൊണ്ട് നാലാം ദിവസമായ ഇന്ന് ളാഹ, പ്ലാപ്പള്ളി, ചാലക്കയം വഴി ഉച്ചയ്ക്ക് ഒരു മണിയോടെയാകും പമ്പയിലെത്തുക.

വൈകിട്ട് മൂന്നിന് പമ്പ ഗണപതി ക്ഷേത്രത്തിൽ നിന്ന് പുറപ്പെട് ശരംകുത്തിയിൽ നിന്ന് ആചാരങ്ങളോടെ സ്വീകരിക്കും. വൈകിട്ട് അങ്കി ചാർത്തി ദീപാരാധന നടത്തും. നാളെ ഉച്ചയ്ക്ക്തങ്ക അങ്കി ചാർത്തിയാണ് മണ്ഡലപൂജ നടക്കുക.

Leave a Reply

Your email address will not be published. Required fields are marked *

You may missed