ആചാര വിശ്വാസ സംരക്ഷണത്തിനായി ഇന്ന് അയ്യപ്പജ്യോതി

തിരുവനന്തപുരം: ആചാര വിശ്വാസ സംരക്ഷണത്തിനായി ശബരിമല കർമ്മ സമിതിയുടെ നേതൃത്വത്തിൽ കാസർകോട് ഹൊസങ്കടി മുതൽ കന്യാകുമാരി ത്രിവേണി സംഗമംവരെ ഇന്ന് അയ്യപ്പജ്യോതി തെളിയും. കൂടാതെ വിദേശ രാജ്യങ്ങളിലും, പതിനൊന്ന് സംസ്ഥാനങ്ങളിലായി മൂവായിരത്തിലധികം കേന്ദ്രങ്ങളിലും, രാജ്യതലസ്ഥാനത്തും അയ്യപ്പ ജ്യോതി തെളിയിക്കും.

കാസർകോട് ഹൊസങ്കടി ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ നിന്ന് അങ്കമാലി വരെ ദേശീയപാതയിലും, തുടർന്ന് എംസി റോഡിലൂടെയുമാണ് അയ്യപ്പ ജ്യോതി തെളിയുക.

ബിജെപി, ശബരിമല കർമ്മ സമിതി നേതാക്കൾക്ക് പുറമെ പിഎസ്​സി മുൻ ചെയർമാൻ ഡോ. കെ എസ് രാധാകൃഷ്ണൻ,  മുൻ ഡിജിപി ടിപി സെൻകുമാർ, മുൻ വനിതാ കമ്മീഷൻ അംഗം ജെ പ്രമീളാ ദേവി, സുരേഷ് ഗോപി എംപി, സാമൂഹ്യ പ്രവർത്തക അശ്വതി ജ്വാല, നടനും കലാകാരനുമായ മാടമ്പ് കുഞ്ഞിക്കുട്ടൻ, പ്രൊഫസർ എൻ സരസു, ഫാദർ ജോസ് പാലപ്പുറം, സംവിധായകൻ അലി അക്ബർ തുടങ്ങിയ പ്രമുഖർ അയ്യപ്പ ജ്യോതിയുടെ ഭാഗമാകും.

അയ്യപ്പ ജ്യോതിക്ക് പിന്തുണയർപ്പിച്ച് വിവിധ ഹൈന്ദവ സംഘടനകൾ ഇതിനോടകം തന്നെ രംഗത്തെത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

You may missed