ശബരിമലയില്‍ ആക്ടിവിസ്റ്റുകള്‍ക്കു സുരക്ഷ നല്‍കാനാകില്ലെന്ന് പൊലീസ്

പത്തനംതിട്ട: ശബരിമലയില്‍ ആക്ടിവിസ്റ്റുകള്‍ക്കു സുരക്ഷ നല്‍കാനാകില്ലെന്ന് പൊലീസ്. ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ മല കയറാന്‍ അനുവദിക്കില്ല. വരുംദിവസങ്ങളില്‍ യുവതികളെത്തിയാല്‍ സ്ഥിതി ഗുരുതരമാകും. യുവതികളില്‍ പലരുടെയും ലക്ഷ്യം പ്രശസ്തിയാണ്. ഇത്തരക്കാരെ തിരിച്ചയയ്ക്കാന്‍ അനുവദിക്കണം. അനുമതിക്കായി സന്നിധാനത്തെ ഉദ്യോഗസ്ഥര്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് റിപ്പോര്‍ട്ട് നല്‍കി.

ശബരിമല കയറാനെത്തിയ ബിന്ദുവിന് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നും പൊലീസ് കണ്ടെത്തി. ഇവര്‍ക്കെതിരെ നിരവധി കേസുകളുള്ളതായാണു പൊലീസ് ഭാഷ്യം.

Leave a Reply

Your email address will not be published. Required fields are marked *