സനലിന്‍റെ കുടുംബത്തിന് സഹായ വാഗ്ദാനവുമായി സുരേഷ് ഗോപി

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കൊല്ലപ്പെട്ട സനലിന്‍റെ കുടുംബത്തിന് സഹായ വാഗ്ദാനവുമായി സുരേഷ് ഗോപി എം പി.

വീട് പണയം വച്ച് വനിത വികസന കോർപ്പറേഷനിൽ നിന്ന് എടുത്ത വായ്പ തിരിച്ചടയ്ക്കാമെന്നാണ് സുരേഷ് ഗോപിയുടെ ഉറപ്പ്. ഉപാധികളോടെ സമരം അവസാനിപ്പിക്കണമെന്ന സിപിഎമ്മിന്‍റെ നിലപാട് അപലപനീയം എന്ന് സുരേഷ് ഗോപി പറഞ്ഞു. സെക്രട്ടേറിയേറ്റിന് മുന്നിലെ സമരപ്പന്തലിലെത്തി സുരേഷ് ഗോപി സനലിന്‍റെ കുടുംബത്തെ കണ്ടു.

സനലിന്‍റെ കുടുംബം സെക്രട്ടേറിയേറ്റിന് മുന്നില്‍ നടത്തുന്ന സമരം 16-ാം ദിവസത്തിലേക്ക് കടക്കുകയാണ്. സമരം ശക്തമാക്കാന്‍ ഒരുങ്ങുകയാണ് കുടുംബം. സനലിന്‍റെ ഭാര്യ വിജിയും കുടുംബവും ഇന്ന് പട്ടിണി സമരം നടത്തും. ആക്ഷന്‍ കൗണ്‍സിലിന്‍റെ നേതൃത്വത്തിലാണ് പട്ടിണി സമരം.

Leave a Reply

Your email address will not be published. Required fields are marked *