ബോഗീബീല്‍ ഇന്ന് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും

ന്യൂഡല്‍ഹി: അന്തരിച്ച മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി യുടെ 94ാം ജന്മദിനമാണ് ഇന്ന്. രാജ്യത്തെ ഏറ്റവും നീളമുള്ള റെയില്‍ റോഡ് പാലം ബോഗീബീല്‍ അടല്‍ ബിഹാരി വാജ്‌പേയിയുടെ ജന്മദിനമായ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിക്കും.5,900 കോടി രൂപയാണ് പാലത്തിന്റെ നിര്‍മ്മാണ ചിലവ്.

അസമിലെ ബ്രഹ്മപുത്ര നദിക്കു കുറുകെയാണ് ബോഗീബീല്‍ പാലം നിര്‍മ്മിച്ചിരിക്കുന്നത്. 2002 ല്‍ വാജ്‌പേയിയാണ് ഇതിന് തറക്കല്ലിട്ടത്.

ദേമാജി-ദിബ്രുഗഢ് ജില്ലകളെ ബന്ധിപ്പിക്കുന്ന മേല്‍പ്പാലം അരുണാചല്‍ പ്രദേശില്‍ നിന്ന് അസമിലേക്ക് യാത്ര ചെയ്യന്നവര്‍ക്ക് ഏറെ പ്രയോജനപ്രദമാകും.മുകളില്‍ മൂന്ന് വരി റോഡും താഴെ ഇരട്ട റെയില്‍ പാതയുമാണുള്ളത്. 4.94 കിലോമീറ്ററാണ് പാലത്തിന്റെ നീളം. ബ്രഹ്മപുത്ര നദീനിരപ്പില്‍ നിന്നും 32 മീറ്ററാണ് ഉയരം. അരുണാചല്‍ പ്രദേശിലേക്ക് വേഗത്തില്‍ സൈന്യത്തെ എത്തിക്കാനാവുമെന്നതും പാലത്തിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു.

 

 

Leave a Reply

Your email address will not be published. Required fields are marked *