ബീഹാറിൽ ബിജെപിയും,ജെഡിയുവും 17 സീറ്റുകളിൽ മത്സരിക്കും
ന്യൂഡൽഹി : അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ ബീഹാറിൽ ബിജെപിയും,ജെഡിയുവും 17 സീറ്റുകളിൽ മത്സരിക്കും.
റാം വിലാസ് പാസ്വാന്റെ നേതൃത്വത്തിലുള്ള എൽജെപി ആറു സീറ്റിലും മത്സരിക്കും.ആകെ 40 ലോക് സഭാ സീറ്റുകളാണ് സംസ്ഥാനത്തുള്ളത്.ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായാണ് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ജെഡിയു അദ്ധ്യക്ഷനും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ, റാം വിലാസ് പാസ്വാൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.സഖ്യത്തിൽ യാതൊരു പ്രശ്നങ്ങളും ഇല്ലെന്നും തിരഞ്ഞെടുപ്പിനെ ഒരുമിച്ചു നേരിടുമെന്നും റാം വിലാസ് പാസ്വാൻ പറഞ്ഞു.