എസ് പി യതീഷ് ചന്ദ്രയ്‌ക്കെതിരെ അവകാശ ലംഘന നോട്ടീസ്

ന്യൂഡല്‍ഹി: എസ് പി യതീഷ് ചന്ദ്രയ്‌ക്കെതിരെ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ ലോക്‌സഭയില്‍ അവകാശ ലംഘന നോട്ടീസ് അവതരിപ്പിച്ചു. ജനങ്ങള്‍ തിരഞ്ഞെടുത്ത ഒരു ജനപ്രതിനിധിയെ പൊതു ഇടത്തില്‍ വച്ച് യതീഷ് ചന്ദ്ര അപമാനിച്ചു. ഭക്തരുടെ പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍ പെടുത്താന്‍ ശ്രമിച്ച തന്നോട് എസ് പി അപമര്യാദയായി പെരുമാറിയെന്നും ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ തയ്യാറായില്ലെന്നും പൊന്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കി.

കാലങ്ങളായി ശബരിമലയില്‍ വ്രതം എടുത്തു പോകുന്ന ആളാണ് താന്‍. എന്നാല്‍ ഇത്തവണ മാത്രമാണ് ദുരനുഭവം ഉണ്ടായത്. പമ്പയിലേക്കു സര്‍ക്കാര്‍ വാഹനങ്ങള്‍ കടത്തി വിടുമ്പോള്‍ എന്തുകൊണ്ട് സ്വകാര്യ വാഹനങ്ങള്‍ കൂടി കടത്തി വിട്ടുടെയെന്ന ചോദ്യത്തിന് ധിക്കാരമായാണ് യതീഷ് ചന്ദ്ര മറുപടി നല്‍കിയത്. സ്വകാര്യ വാഹനങ്ങള്‍ കടത്തി വിട്ടാല്‍ ഉണ്ടാകുന്ന ട്രാഫിക് ബ്ലോക്കിന് താങ്കള്‍ ഉത്തരവാദിത്തം ഏറ്റെടുക്കുമോയെന്നായിരുന്നു യതീഷ് ചന്ദ്രയുടെ ചോദ്യമെന്നും നോട്ടീസില്‍ പറയുന്നു.

അവകാശ ലംഘന നോട്ടീസ് ലോക്‌സഭയുടെ സജീവമായ പരിഗണനയില്‍ ഉണ്ടെന്ന് സ്പീക്കര്‍ സുമിത്ര മഹാജന്‍ ഉറപ്പു നല്‍കി. മീനാക്ഷി ലേഖി അധ്യക്ഷയായ പാര്‍ലമെന്റിന്റെ പ്രിവിലേജ് കമ്മിറ്റി യോഗം ചേര്‍ന്നു പൊന്‍ രാധാകൃഷ്ണന്‍ നല്‍കിയ അവകാശ ലംഘന നോട്ടീസ് ഉടന്‍ പരിഗണിക്കും

Leave a Reply

Your email address will not be published. Required fields are marked *

You may missed