ഒരു മാസം കൊണ്ട് എടുത്ത് തരാൻ ജോലി ആരും എടുത്ത് വച്ചിട്ടില്ലെന്ന് മന്ത്രി എം എം മണി

തിരുവനന്തപുരം : ഡിവൈഎസ്പി കൊലപ്പെടുത്തിയ സനലിന്റെ ഭാര്യ വിജിയെ അവഹേളിച്ച് മന്ത്രി എം എം മണി.‘ ഒരു മാസം കൊണ്ട് എടുത്ത് തരാൻ ജോലി ആരും എടുത്ത് വച്ചിട്ടില്ലെന്ന് പറഞ്ഞ മന്ത്രി ജോലി തരുമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടെങ്കിൽ പോയി അദ്ദേഹത്തെ കാണണമെന്നും അല്ലാതെ സമരം ചെയ്യുകയല്ല വേണ്ടതെന്നും ‘ പറഞ്ഞു.

വിജി മന്ത്രിയെ ഫോണിൽ വിളിച്ച സമയത്തായിരുന്നു ഈ പ്രതികരണം.മാത്രമല്ല ചോദിക്കുമ്പോൾ തരാൻ മുഖ്യമന്ത്രിയുടെയും,ഉദ്യോഗസ്ഥരുടെയും കൈയ്യിൽ ജോലി എടുത്ത് വച്ചിട്ടില്ലെന്നും മണി പറഞ്ഞു.

തുടർച്ചയായി സനലിന്റെ കുടുംബത്തെ വേദനിപ്പിക്കുകയാണ് സർക്കാർ ചെയ്യുന്നതെന്ന് വിജി മാദ്ധ്യമങ്ങളോട് പറഞ്ഞു.സനലിന്റെ കുടുംബത്തിന്റെ ദൈന്യത കാണാതെ മുന്നോട്ട് പോകുകയാണ് സർക്കാർ.ജോലിയും,നഷ്ടപരിഹാരവും നൽകണമെന്ന അപേക്ഷയും സർക്കാർ പരിഗണിച്ചില്ല.ഒരു ഭരണകക്ഷി എം എൽ എ പോലും സമരപ്പന്തലിൽ വന്ന് കുടുംബത്തെ സന്ദർശിച്ചിട്ടില്ലെന്നും വിജി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *