ജി സാറ്റ്-7 എ  വിക്ഷേപിച്ചു;വിജയകരമെന്ന് ഐഎസ്ആർഒ

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ 35-ാം മത്തെ വാർത്താവിനിമയ ഉപഗ്രഹമായ ജി സാറ്റ്-7 എ  വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെ രണ്ടാം വിക്ഷേപണത്തറയിൽ നിന്നായിരുന്നു വിക്ഷേപണം. ജിഎസ്എൽവി എഫ്-11 റോക്കറ്റാണ് ജി സാറ്റ് -7എയെ ഭ്രമണപഥത്തിലെത്തിക്കുക. 2,250 കിലോഗ്രാമാണ് ഉപഗ്രഹത്തിന്‍റെ ഭാരം. എട്ടുവർഷമാണ് കാലാവധി. ഇന്ത്യ മാത്രമായിരിക്കും ഉപഗ്രഹത്തിന്‍റെ പ്രവർത്തന പരിധി. ജി സാറ്റ് 7 എയുടെ വിക്ഷേപണം ഇന്ത്യൻ വ്യോമസേനയ്ക്കും കരസേനയ്ക്കും ഗുണകരമാവും. ഈ വർഷം ശ്രീഹരിക്കോട്ടയിൽ നടക്കുന്ന ഏഴാം വിക്ഷേപണമാണിത്. അതേസമയം വിക്ഷേപണം വിജയകരമെന്ന് ഐഎസ്ആർഒ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You may missed