കശ്മീരിൽ രാഷ്ട്രപതി ഭരണം

കശ്മീർ :  ജമ്മു കശ്മീരിന്റെ ഭരണം  രാഷ്ട്രപതിയുടെ കൈകളിലേയ്ക്ക്.ആറുമാസത്തെ ഗവർണർ ഭരണത്തിനു ശേഷമാണ് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുന്നത്.

ഇതു സംബന്ധിച്ച ഉത്തരവിൽ രാഷ്ട്രപതി റാം നാഥ് കോവിന്ദ് ഒപ്പ് വച്ചു.ജമ്മു കശ്മീരിൽ മുഖ്യമന്ത്രിയായിരുന്ന മെഹബൂബ മുഫ്തിയ്ക്ക് നൽകിയിരുന്ന പിന്തുണ ബിജെപി പിൻ വലിച്ചതോടെയാണ് കശ്മീരിൽ ഗവർണർ ഭരണം നടപ്പിലായത്.

കേന്ദ്രവും ബിജെപിയും എല്ലാ വിധ പിന്തുണ നല്‍കിയിട്ടും സംസ്ഥാനത്ത് ഒരു രീതിയിലുമുള്ള വികസന പദ്ധതികള്‍ നടപ്പിലാക്കാത്തതിനാലാണ് പിഡിപിയുമായി സഖ്യം ഉപേക്ഷിക്കാന്‍ കാരണമായതെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *