നടൻ ഓച്ചിറ ഗീഥ സലാം അന്തരിച്ചു

ആലപ്പുഴ:  പ്രമുഖ സിനിമ – നാടക-സീരിയൽ നടൻ ഓച്ചിറ ഗീഥ സലാം അന്തരിച്ചു. 73 വയസായിരുന്നു. ശ്വാസകോശ രോഗത്തെത്തുടർന്ന് അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.

32 വര്‍ഷത്തോളം നാടകവേദിയല്‍ നിറഞ്ഞു നിന്ന അദ്ദേഹം സീനിമാ സീരിയല്‍ അഭിനയത്തിലും തനതായ കൈയൊപ്പ് ചാര്‍ത്തി. സദാനന്ദന്റെ സമയം, എന്റെ വീട്‌ അപ്പൂന്റേം, കൊച്ചിരാജാവ്‌, കുഞ്ഞിക്കൂനൻ,കുബേരൻ,ഗ്രാമഫോൺ,മാമ്പഴക്കാലം,ജലോത്സവം, റോമൻസ് മീരയുടെ ദുഖവും മുത്തുവിന്റെ സ്വപ്നവും ഈ പറക്കും തളിക എന്നീ ചിത്രങ്ങളിലും നിരവധി സീരിയലുകളിലും അഭിനയിനയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *