കുട്ടനാട്ടില്‍ ഐസ്‌ക്രീം ഫാക്ടറിയില്‍ പൊട്ടിത്തെറി

ആലപ്പുഴ: കുട്ടനാട്ടിലെ പുളിങ്കുന്നില്‍ ഐസ്‌ക്രീം പാര്‍ലറില്‍ ഉണ്ടായ പൊട്ടിത്തെറിയില്‍ സമീപത്തെ മൂന്ന് കടകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. പുളിങ്കുന്ന് പാടിത്തറയില്‍ ലാലിച്ചന്റെ ഉടമസ്ഥതയിലുള്ള ലിയോ ഏജന്‍സീസിലാണ് പൊട്ടിത്തെറിയുണ്ടായത്.

ഐസ്‌ക്രീം സൂക്ഷിച്ചിരുന്ന ഫ്രീസറിലെ കംപ്രസര്‍ പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. പോലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *