വാക്‌സിന്‍ സ്വീകരിക്കാത്ത അദ്ധ്യാപകര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: വാക്‌സിന്‍ സ്വീകരിക്കാത്ത അദ്ധ്യാപകര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി.

വാക്‌സിനെടുക്കാത്ത അദ്ധ്യാപകരുടെ വിവരങ്ങള്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോട് ആവശ്യപ്പെട്ടതായും മന്ത്രി അറിയിച്ചു. അദ്ധ്യാപകരും അനദ്ധ്യാപകരും വാക്‌സിന്‍ സ്വീകരിക്കണമെന്നും അല്ലാത്തവര്‍ ക്യാമ്പസിനകത്തേയ്ക്ക് പ്രവേശിക്കാന്‍ പാടില്ലെന്നതാണ് മാര്‍ഗരേഖയെന്നും അദ്ദേഹം വ്യക്തമാക്കി.

മാര്‍ഗരേഖ കര്‍ശനമായി നടപ്പിലാക്കും. ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവര്‍ ആരോഗ്യസമിതിയുടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. വാക്‌സിന്‍ എടുക്കാത്തവരെ യാതൊരു തരത്തിലും പ്രോത്സാഹിപ്പിക്കുകയില്ല. വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ മൂലം സമൂഹത്തില്‍ ദുരന്തമുണ്ടാകരുതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പഌസ് വണ്‍ പ്രവേശനം സംബന്ധിച്ച പ്രതിസന്ധികള്‍ ഒരാഴ്ചയ്ക്കുള്ളില്‍ പരിഹരിക്കുമെന്നും ഉപരി പഠനത്തിന് അര്‍ഹതയുള്ളവര്‍ക്ക് സീറ്റുറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്തെ ഇരുപത്തിയൊന്ന് താലൂക്കുകളില്‍ സീറ്റ് കുറവുള്ളതായി കണ്ടെത്തിയെന്നും എഴുപത്തിയഞ്ച് അധിക ബാച്ചുകള്‍ അനുവദിക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *

You may missed