അന്താരാഷ്ട്ര വിമാനങ്ങള്‍ ഉടന്‍ നിര്‍ത്തലാക്കണമെന്ന് പ്രധാനമന്ത്രിയോട് ഡല്‍ഹി മുഖ്യമന്ത്രി

ന്യൂഡല്‍ഹി: കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ആശങ്കയുയര്‍ത്തുന്ന സാഹചര്യത്തില്‍ അന്താരാഷ്ട്ര വിമാനങ്ങള്‍ നിര്‍ത്തലാക്കണമെന്ന ആവശ്യവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍.

നിരവധി രാജ്യങ്ങള്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ നിരോധിച്ചുവെന്നും എന്തുകൊണ്ട് ഇന്ത്യ വൈകുന്നുവെന്നും രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് കെജ്‌രിവാള്‍ ട്വീറ്റ് ചെയ്യുകയായിരുന്നു. അന്താരാഷ്ട്ര വിമാനങ്ങള്‍ നിരോധിച്ചില്ലെങ്കില്‍ ഗുരുതര പ്രതിസന്ധിയുണ്ടാകുമെന്നും ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുക ഡല്‍ഹിയെയായിരിക്കുമെന്നും അദ്ദേഹം ആരോപിച്ചു.

കോവിഡിന്റെ ആദ്യ തരംഗത്തിലും അന്താരാഷ്ട്ര വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നത് വൈകിയെന്നും കെജ്‌രിവാള്‍ കുറ്റപ്പെടുത്തി. വിദേശ വിമാന സര്‍വീസുകള്‍ അടിയന്തരമായി നിര്‍ത്തലാക്കാന്‍ പ്രധാനമന്ത്രി നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

You may missed