ദേശീയ പൗരത്വ രജിസ്റ്റര്‍: ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി : രാജ്യത്ത് ദേശീയ പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍.

കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായി പാര്‍ലിമെന്റില്‍ എഴുതി നല്‍കിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്. പൗരത്വ (ഭേദഗതി) നിയമം, 2019 ഡിസംബര്‍ 12നാണ് വിജ്ഞാപനം ചെയ്തത്. 2020 ജനുവരി പത്തിന് നിയമം പ്രാബല്യത്തില്‍ വന്നു. സിഎഎ നിയമത്തിന്റെ പരിധിയില്‍ വരുന്ന വ്യക്തികള്‍ക്ക് ഇപ്പോള്‍ പൗരത്വത്തിന് അപേക്ഷിക്കാം. ദേശീയ തലത്തില്‍ ഇന്ത്യന്‍ പൗരന്മാരുടെ ദേശീയ രജിസ്റ്റര്‍ (എന്‍ആര്‍ഐസി) തയ്യാറാക്കാന്‍ സര്‍ക്കാര്‍ ഇതുവരെ ഒരു തീരുമാനവും എടുത്തിട്ടില്ല -മറുപടിയില്‍ കേന്ദ്ര സഹമന്ത്രി വ്യക്തമാക്കി

Leave a Reply

Your email address will not be published. Required fields are marked *