തനിക്ക് ജനങ്ങളുടെ സേവകനായാല്‍ മാത്രം മതിയെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: തനിക്ക് ജനങ്ങളുടെ സേവകനായാല്‍ മാത്രം മതിയെന്നും അധികാരം വേണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി.

പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കീ ബാത്തിന്റെ 83ാം പതിപ്പില്‍, ആയുഷ്മാന്‍ ഭാരത് യോജനയുടെ ഭാഗമായാണ് മോദിയുടെ പരാമര്‍ശം.

ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പുകളെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. ‘വികസന മുന്നേറ്റത്തില്‍ നമ്മുടെ രാജ്യം ഏറെ മുന്നിലാണ്. നമ്മുടെ ചെറുപ്പക്കാര്‍ തൊഴിലന്വേഷകര്‍ എന്നതിലുപരി തൊഴില്‍ ദാതാക്കളായി മാറിക്കൊണ്ടിരിക്കുകയാണ്. നിലവില്‍ രാജ്യത്ത് എഴുപതില്‍ കൂടുതല്‍ യുണികോണ്‍ സ്റ്റാര്‍ട്ടപ്പുകള്‍ ഉണ്ട്’ പ്രധാനമന്ത്രി അറിയിച്ചു. ഒരു ബില്യണ്‍ ഡോളറില്‍ കൂടുതല്‍ മൂല്യമുള്ള സ്റ്റാര്‍ട്ടപ്പുകളെയാണ് യുണികോണുകള്‍ എന്ന് വിളിക്കുന്നത്.

പ്രകൃതിയെ സംരക്ഷിക്കേണ്ട ആവശ്യകതയെക്കുറിച്ചും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. കൂടാതെ ഇന്ത്യന്‍ സൈനികരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും അദ്ദേഹം പറഞ്ഞു.

അടുത്തമാസമാണ് നാവികസേന ദിനവും സായുധസേന പതാക ദിനവും ആചരിക്കുന്നത്. 1971 ലെ യുദ്ധത്തില്‍ പാകിസ്ഥാനെതിരെ നേടിയ മഹത്തായ യുദ്ധവിജയത്തിന്റെ അമ്ബതാം വാര്‍ഷികവും ഡിസംബര്‍ 16ന് നാം ആചരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. കൊവിഡ് 19 ഇതുവരെ അവസാനിച്ചിട്ടില്ലെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *