ഒമിക്‌റോണ്‍: കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് കര്‍ശന ജാഗ്രതാ നിര്‍ദ്ദേശം നല്‍കി

ന്യൂഡല്‍ഹി : കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ‘ഒമിക്‌റോണി’നെക്കുറിച്ചുള്ള ആശങ്കകള്‍ക്കിടയില്‍, ഹോട്ട്‌സ്‌പോട്ട് പ്രദേശങ്ങളില്‍ പരിശോധന വര്‍ദ്ധിപ്പിക്കാനും കര്‍ശനമായ ജാഗ്രത പാലിക്കാനും കേന്ദ്ര സര്‍ക്കാര്‍ എല്ലാ സംസ്ഥാന സര്‍ക്കാരുകളോടും നിര്‍ദ്ദേശിച്ചു.

ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ ഒമിക്രോണിനെതിരെ അതീവ ജാഗ്രത പാലിക്കാനും നിയന്ത്രണ നടപടികള സ്വീകരിക്കാനുമാണ് നിര്‍ദേശം. ഈ വകഭേദം കണ്ടെത്തിയ രാജ്യങ്ങളെ ഇന്ത്യ അപകടസാധ്യതയുള്ള രാജ്യങ്ങളുടെ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവിടെ നിന്ന് ഇന്ത്യയിലേക്ക് വരുന്ന യാത്രക്കാരെ വിശദമായ പരിശോധനക്ക് വിധേയരാക്കും.

ഒമിക്രോണ്‍ രാജ്യത്ത് എത്തുന്നത് തടയാന്‍ ശക്തമായ നിയന്ത്രണം, സജീവമായ നിരീക്ഷണം, വാക്‌സിനേഷന്‍ വേഗത്തിലാക്കല്‍, കൊവിഡ് പ്രോട്ടോക്കോളുകള്‍ നടപ്പാക്കല്‍ എന്നിവ അനിവാര്യമാണെന്ന് ആരോഗ്യ മന്ത്രാലയം ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു.

വിദേശത്ത് നിന്ന് വരുന്ന എല്ലാ യാത്രക്കാരെയും പ്രത്യേകിച്ച്അപകടസാധ്യതയുള്ള രാജ്യങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാരെ കൃത്യമായി പരിശോധിക്കണമെന്ന് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്രസര്‍ക്കാര്‍ അയച്ച കത്തില്‍ വ്യക്മാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *