കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് കോവിഡ് പരിശോധന കര്‍ശനമാക്കി കര്‍ണാടക

ബെംഗളുരു: കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് പരിശോധന കര്‍ശനമാക്കി കര്‍ണാടക. ഇതിനായി കേരള അതിര്‍ത്തികളില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചു.

കൂടുതല്‍ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് കര്‍ണാടക നടപടി കര്‍ശനമാക്കിയത്. കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് കോവിഡ് മുക്ത സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി.

വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടാഴ്ച ക്വാറന്റിന്‍ വേണം. പതിനാറാം ദിവസം കൊവിഡ് പരിശോധന നടത്തിയ ശേഷമേ ക്ലാസിലേക്ക് പ്രവേശനം അനുവദിക്കൂ.

Leave a Reply

Your email address will not be published. Required fields are marked *