അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ വീണ്ടും തുടങ്ങാന്‍ അനുമതി നല്‍കിയത് പുനഃപരിശോധിക്കണമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി : കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ പടരുന്നതിന്റെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ വീണ്ടും തുടങ്ങാന്‍ അനുമതി നല്‍കിയത് പുനഃപരിശോധിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

ഒമിക്രോണിന്റെ പശ്ചാത്തലത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് പ്രധാനമന്ത്രി ഈ നിര്‍ദേശം മുന്നോട്ടുവച്ചത്. വിവിധ വകുപ്പുകളുലിലെ ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.

ഒമിക്രോണ്‍ വിവിധ രാജ്യങ്ങളിലേക്ക് പടരുന്നുണ്ട്. പുതിയ വകഭേദം അതിമാരകമാണെന്ന് ലോകാരോഗ്യ സംഘടന തന്നെ മുന്നറിയിപ്പ് നല്‍കിയ സാഹചര്യത്തില്‍ കര്‍ശന ജാഗ്രത വേണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ ബി.1.1.529 വകഭേദം മുന്‍പ് കണ്ടെത്തിയ ഡെല്‍റ്റ വൈറസിനേക്കാള്‍ വിനാശകാരിയാണെന്നാണു കരുതുന്നത്. ഹോംഗോങ്ങിലും യൂറോപ്പിലും ഒമിക്രോണിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു.

ഇന്ത്യയില്‍ നിന്നും തിരിച്ചും ഡിസംബര്‍ 15ന് ഉപാധികളോടെ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുമെന്നാണ് കഴിഞ്ഞ ദിവസം വ്യോമയാന മന്ത്രാലയം അറിയിച്ചത്. കോവിഡ് ഭീഷണി തുടരുന്ന ബ്രിട്ടന്‍, സിംഗപ്പുര്‍, ചൈന, ബ്രസീല്‍, ബംഗഌദേശ്, മൗറീഷ്യസ്, സിംബാബ്!വെ, ന്യൂസീലന്‍ഡ് തുടങ്ങിയ 14 രാജ്യങ്ങളിലേക്ക് പരിമിതമായേ സര്‍വീസ് നടക്കുകയുള്ളൂ എന്നും വ്യോമയാന മന്ത്രാലയം അറിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *