ബിച്ചു തിരുമല അന്തരിച്ചു

തിരുവനന്തപുരം : മലയാള ചലച്ചിത്ര ഗാനരചയിതാവ് ബിച്ചു തിരുമല (80) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

ഹൃദയാഘാതത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അഞ്ച് പതിറ്റാണ്ടോളം മലയാള ചലച്ചിത്ര രംഗത്ത് സജീവ സാന്നിധ്യമായിരുന്നു ബിച്ചു തിരുമല എന്ന ബി ശിവശങ്കരന്‍ നായര്‍. 1972ല്‍ പുറത്തിറങ്ങിയ ഭജഗോവിന്ദം സിനിമയിലൂടെയാണ് ചലച്ചിത്രഗാനരംഗത്തേയ്ക്ക് എത്തിയത്. നാന്നൂറിലേറെ സിനിമകളിലായി ആയിരത്തോളം ഗാനങ്ങള്‍ രചിച്ചു. സിനിമാ ഗാനങ്ങളും ലളിതഗാനങ്ങളുമായി ഏകദേശം അയ്യായിരത്തോളം ഗാനങ്ങളുടെ രചയിതാവായിരുന്നു.

1981ലും 1991ലും മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലചിത്ര പുരസ്‌കാരം നേടി. സുകുമാര്‍ അഴീക്കോട് തത്വമസി പുരസ്‌കാരം, കേരള ഫിലിം ക്രിട്ടിക്‌സ് അസോസിയേഷന്റെ ചലച്ചിത്രരത്‌നം പുരസ്‌കാരം, സ്വാതിപി ഭാസ്‌കരന്‍ ഗാനസാഹിത്യപുരസ്‌കാരം തുടങ്ങിയവയ്ക്കും അര്‍ഹനായി.

Leave a Reply

Your email address will not be published. Required fields are marked *