ശര്‍ക്കര വിവാദത്തില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് കമ്മീഷണറോട് വിശദീകരണം ആവശ്യപ്പെട്ട് ഹൈക്കോടതി

കൊച്ചി : ശബരിമല ഹലാല്‍ ശര്‍ക്കര വിവാദത്തില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് കമ്മീഷണറോട് വിശദീകരണം ആവശ്യപ്പെട്ട് ഹൈക്കോടതി.

ശബരിമലയില്‍ ഹലാല്‍ ശര്‍ക്കര ഉപയോഗിച്ചുള്ള പ്രസാദ വിതരണം തടയണമെന്ന് ആവശ്യപ്പെട്ട് ശബരിമല കര്‍മ സമിതി ജനറല്‍ കണ്‍വീനര്‍ എസ് ജെ ആര്‍ കുമാര്‍ നല്‍കിയ ഹരജിയിലാണ് ഹൈക്കോടതി നിര്‍ദേശം. ഹരജി ഈമാസം 24ന് വീണ്ടും പരിഗണിക്കും.

ഇതര മതസ്ഥരുടെ മുദ്രവച്ച ആഹാരസാധനം ശബരിമലയില്‍ ഉപയോഗിക്കാന്‍ പാടില്ലെന്നാണ് ഹരജിയില്‍ ഉന്നയിച്ചിരിക്കുന്നത്. ഭക്ഷ്യയോഗ്യമല്ലാത്ത ശര്‍ക്കര പ്രസാദ നിര്‍മാണത്തിന് ഉപയോഗിച്ചത് ഗുരുതരമായ കുറ്റമാണെന്നും ഹരജിയിലുണ്ട്. ഹലാല്‍ ശര്‍ക്കര ഉപയോഗിച്ച് നിര്‍മിച്ച പ്രസാദം വിതരണം ചെയ്യുന്നത് അടിയന്തരമായി അവസാനിപ്പിക്കണം, ലേലത്തില്‍ പോയ ഭക്ഷ്യയോഗ്യമല്ലാത്ത ശര്‍ക്കര പിടിച്ചെടുത്ത് നശിപ്പിക്കണം എന്നീ ആവശ്യങ്ങളും ഹരജിയില്‍ ഉന്നയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

You may missed