ഗുണനിലവാരമില്ല; 10 ബാച്ച് മരുന്നുകളുടെ വിതരണവും വില്‍പ്പനയും നിരോധിച്ചു

കോഴിക്കോട് : ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയ പാരസെറ്റമോള്‍ ഗുളിക ഉള്‍പ്പെടെയുള്ള മരുന്നുകളുടെ ചില ബാച്ചുകള്‍ നിരോധിച്ചു. 10 ബാച്ച് മരുന്നുകളുടെ വിതരണവും വില്‍പനയുമാണു സംസ്ഥാനത്ത് നിരോധിച്ചത്.

നിരോധിത മരുന്നുകളുടെ സ്‌റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും ഇവ വിതരണക്കാര്‍ക്കു തിരിച്ചുനല്‍കി വിശദാംശങ്ങള്‍ ജില്ലാ ഡ്രഗ്‌സ് കണ്‍ട്രോള്‍ അധികാരികളെ അറിയിക്കണമെന്ന് സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോളര്‍ അറിയിച്ചു. ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിന്റെ ലബോറട്ടറികളില്‍ നടത്തിയ പരിശോധനയിലാണ് മരുന്നിന് ഗുണനിലവാരം ഇല്ലെന്ന് കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

You may missed