അമരാവതിയെ ആന്ധ്രപ്രദേശിന്റെ സ്ഥിരം തലസ്ഥാമാക്കി

അമരാവതി : ആന്ധ്രപ്രദേശ് സംസ്ഥാനത്തിന് മൂന്ന് തലസ്ഥാനമെന്ന ബില്ല് റദ്ദാക്കി. അമരാവതിയെ ആന്ധ്രപ്രദേശിന്റെ സ്ഥിരം തലസ്ഥാമാക്കി.

മൂന്ന് തലസ്ഥാനമെന്ന ബില്ല് മന്ത്രിസഭാ റദ്ദാക്കിയതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. നിയമനിര്‍മ്മാണ തലസ്ഥാനമായി അമരാവതിയും ഭരണനിര്‍വ്വഹണ തലസ്ഥാനമായി വിശാഖപട്ടണവും നീതിന്യായ തലസ്ഥാനമായി കര്‍ണൂലുമാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. ആന്ധ്രാപ്രദേശ് വികേന്ദ്രീകൃത സംയുക്ത വികസന മേഖലാ ബില്‍, ആന്ധ്രാപ്രദേശ് തലസ്ഥാന വികസന അതോറിറ്റി (പിന്‍വലിക്കല്‍) ബില്‍ 2020 എന്നിവയുടെ അടിസ്ഥാനത്തിലായിരുന്നു ഈ തീരുമാനം. സഭയില്‍ പാസാക്കിയ ഈ ബില്ലാണ് നിലവില്‍ റദ്ദാക്കിയത്.

വിശാഖപട്ടണം കേന്ദ്രീകരിച്ചുള്ള ജഗ്ഗന്‍മോഹന്‍ റെഡ്ഢി സര്‍ക്കാറിന്‍രെ വികസന നീക്കങ്ങള്‍ക്ക് എതിരെ പ്രതിപക്ഷം വ്യാപക പ്രതിഷേധമാണ് നടത്തിയിരുന്നത്. സ്ഥലം ഏറ്റെടുക്കലിന് എതിരെ കര്‍ഷകരും പ്രതിഷേധം ശക്തമാക്കിയിരുന്നു. ഇതിനിടയിലാണ് മൂന്ന് തലസ്ഥാനമെന്ന ബില്ല് റദ്ദാക്കിയത്. അഡ്വക്കേറ്റ് ജനറല്‍ എസ് ശ്രീറാമാണ് ഇക്കാര്യം ആന്ധ്ര പ്രദേശ് ഹൈക്കോടതിയെ അറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

You may missed