പാര്‍ലമെന്റ്‌ ശീതകാല സമ്മേളനത്തിന് മുന്നോടിയായി 28ന് സര്‍വകക്ഷിയോഗം വിളിച്ച് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി : പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന് മുന്നോടിയായി സര്‍വകക്ഷിയോഗം വിളിച്ച് കേന്ദ്ര സര്‍ക്കാര്‍. ഈ മാസം 28ന് രാവിലെ 11ന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലാണ് യോഗം.

ഞായറാഴ്ച ചേരുന്ന സര്‍വകക്ഷി യോഗത്തില്‍ കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കലും മിനിമം താങ്ങുവില സംബന്ധിച്ച നിയമം വേണമെന്ന കര്‍ഷകരുടെ ആവശ്യവും പ്രതിപക്ഷം മുന്നോട്ട് വെക്കും. 28ന് വൈകിട്ട് തന്നെ ബി ജെ പി പാര്‍ലമെന്ററി എക്‌സിക്യൂട്ടീവ് യോഗവും ചേരും. ഉച്ചകഴിഞ്ഞ് എന്‍ ഡി എ നേതാക്കളുടെ യോഗം ചേരുമെന്നും സൂചനയുണ്ട്.

ശീതകാല സമ്മേളനത്തിലാണ് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നത്. അതിനുള്ള ബില്‍ ബുധനാഴ്ച മന്ത്രിസഭ പാസാക്കാനാണ് സാധ്യതയെന്നും വിലയിരുത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You may missed