എല്‍ ജെ ഡി വിമത നേതാക്കള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

കോഴിക്കോട് : എല്‍ ജെ ഡി സംസ്ഥാന പ്രസിഡന്റ് എം വി ശ്രേയാംസ് കുമാര്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് വിമത യോഗം നടത്തിയ നേതാക്കള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്.

ഷെയ്ക്ക പി ഹാരിസ്, വി സുരേന്ദ്രന്‍ പിള്ള അടക്കമുള്ള മുതിര്‍ന്ന എല്‍ ജെ ഡി.നേതാക്കള്‍ക്കാണ് സംസ്ഥാന സമിതി കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയത്‌.
ശ്രേയാംസ് കുമാര്‍ സ്ഥാനമൊഴിയണമെന്ന വിമത ആവശ്യം സംസ്ഥാന സമിതി തള്ളി.

സംസ്ഥാന പ്രസിഡന്റ് എം വി ശ്രേയാംസ് കുമാറിന്റെ നേതൃത്വത്തില്‍ ഇന്ന് കോഴിക്കോട് ചേര്‍ന്ന നേതൃയോഗത്തിലാണ് തീരുമാനം.

വിമത നേതാക്കള്‍ 48 മണിക്കൂറിനകം നോട്ടീസിന് മറുപടി നല്‍കണമെന്നും അതിന് ശേഷം സ്വാഭാവിക നടപടികളുണ്ടാകുമെന്നും ശ്രേയാംസ് കുമാര്‍ പറഞ്ഞു. വിമത പ്രവര്‍ത്തനം അപലപിക്കുകയാണെന്നും ആര്‍ക്കുമുന്നിലും വാതിലുകള്‍ കൊട്ടിയടക്കില്ലെന്നും ശ്രേയാംസ് കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *